അടിസ്ഥാന വിശകലനം

ഓഹരി വിപണി ഒരു മികച്ച രീതിയിൽ പഠിക്കാം

“നിങ്ങളുടെ ആദ്യ ഓഹരി വിപണി നിക്ഷേപത്തിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ , നിക്ഷേപം എപ്പോഴും സാമ്പത്തിക വിദ്യാഭ്യാസത്തിലായിരിക്കണം. നിക്ഷേപിക്കുന്നതിന് മുമ്പ് നേടിയ അറിവ്, പിന്നീട് ഒരു നിക്ഷേപത്തിനും തിരിച്ചുപിടിക്കാനാകാത്ത പണം നഷ്ടപ്പെടുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിച്ചേക്കാം.”

എന്തുകൊണ്ടാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്?

ഓരോ ദിവസവും ഓഹരി വിപണിയെ കുറിച്ച് കുറിച്ച് ആയിരക്കണക്കിന് ലേഖനങ്ങളും വീഡിയോകളും AI ടൂൾസ്  ഉം ഓഹരി വിപണി യെക്കുറിച്ച് വിശദീകരിക്കുന്നു. വിവരങ്ങൾ എല്ലായിടത്തും ലഭ്യമാണ്. എന്നാൽ ആ വിവരങ്ങളിൽ നിന്ന് ശരിയായത് തിരിച്ചറിയാനും അതിന്റെ അടിസ്ഥാനത്തിൽ വിവേകപൂർവ്വം തീരുമാനമെടുക്കാനും കഴിയുക അത്ര എളുപ്പമല്ല.

ഇന്ന് ഏതാണ്ട് ഏത് സാമ്പത്തിക വിഷയത്തെക്കുറിച്ചും അതുപോലെ തന്നെ ഓഹരി വിപണിയെ കുറിച്ചും നിമിഷങ്ങൾക്കുള്ളിൽ വിവരങ്ങൾ കണ്ടെത്താൻ കഴിയും. Books, websites, YouTube, television, podcasts, social media, Artificial Intelligence എന്നിവ പഠനം മുമ്പത്തേക്കാൾ എളുപ്പമാക്കിയിട്ടുണ്ട്. എന്നാൽ വിവരങ്ങൾ ലഭിക്കുന്നു എന്നത് അവ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് നമുക്ക് അറിയാം എന്നർത്ഥമില്ല.

പുറത്തു നിന്നും നമ്മുക്ക് കിട്ടുന്ന അറിവുകളെയും  അവയിലെ യാഥാർഥ്യങ്ങളെയും  വേർതിരിച്ചറിയുക എന്നതാണ് യഥാർത്ഥ വെല്ലുവിളി. സത്യമായ വിവരങ്ങളും ഉം തെറ്റായ വിവരങ്ങളോ ധാരണകളോ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. അതുപോലെ ശരിയയായ രീതിയിലുള്ള അച്ചടക്കത്തോട് കൂടിയ  മാർക്കറ്റിലെ ഇടപെടിലുകൾ എങ്ങെനെ വേണമെന്നും    ഊഹ കച്ചവടം വഴിയുള്ള  ട്രേഡിങ്ങിലെ  അപകടങ്ങളം വരച്ചു കാട്ടാനാണ് AngelDigiSolutions ആരംഭിച്ചത്.

ഈ വെബ്സൈറ്റിന്റെ ലക്ഷ്യം സ്റ്റോക്ക് ടിപ്സ്  നൽകുകയോ ദിവസേനയുള്ള മാർക്കറ്റ് ന്യൂസ്  പിന്തുടരുകയോ അല്ല. ഓഹരി വിപണിയെ കുറിച്ചുള്ളപ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാനും സാധാരണയായി സംഭവിക്കുന്ന തെറ്റുകൾ ഒഴിവാക്കാനും കൂടുതൽ സ്വതന്ത്രമായി ചിന്തിക്കാനും വായനക്കാരെ സഹായിക്കുകയാണ് ലക്ഷ്യം.

പല തുടക്കകാരും ഓഹരി വിപണി യിലേക്ക്  എത്തുന്നത് പെട്ടെന്ന് വലിയ ലാഭം  നേടാമെന്ന പ്രതീക്ഷയോടെയാണ്. ചിലർ social media, YouTube videos, സുഹൃത്തുക്കളുടെ recommendations എന്നിവയെ വളരെയധികം ആശ്രയിക്കുന്നു. മറ്റുചിലർ എല്ലായ്പ്പോഴും പണം സമ്പാദിക്കാൻ സഹായിക്കുന്ന ഒരു ഇൻഡിക്കേറ്റർ അല്ലെങ്കിൽ സ്ട്രാറ്റജി  അന്വേഷിക്കുന്നു. അങ്ങെനെ പെർഫെക്റ്റ് ഇന്ഡിക്കേറ്ററും , സ്ട്രാറ്റജിയും ഒന്നും ഇല്ല എന്നതാണ് സത്യം.

മാർക്കറ്റ്  എല്ലാ ദിവസവും ഒരേ അവസരങ്ങൾ നൽകണമെന്നില്ല. ചിലപ്പോൾ കാത്തിരിക്കുക എന്നതായിരിക്കും ഏറ്റവും നല്ല തീരുമാനം. എല്ലാ ദിവസവും ട്രേഡ്  ചെയ്യേണ്ട ആവശ്യമില്ല. ചില ദിവസങ്ങളിൽ ഒന്നും ചെയ്യാതിരിക്കുക തന്നെയായിരിക്കും ശരിയായ തീരുമാനം. എപ്പോൾ ട്രേഡ്  ചെയ്യാതിരിക്കണമെന്ന് പഠിക്കുന്നതും മാർക്കറ്റ്  പഠിക്കുന്നതിന്റെ ഭാഗമാണ്.

എന്റെ മാർക്കറ്റ്  എക്സ്പീരിയൻസ്  എന്നെ പഠിപ്പിച്ചത് guaranteed   shortcuts ഒന്നുമില്ലെന്നാണ്. ദീർഘകാല പുരോഗതിക്ക് knowledge, patience, discipline, proper risk management എന്നിവ ആവശ്യമാണ്. സ്റ്റോക്ക്  മാർക്കറ്റ് -ലെ ഇരുപത് വർഷത്തിലേറെ നീണ്ട എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച കാര്യങ്ങൾ ലളിതവും പ്രായോഗികവുമായ രീതിയിൽ പങ്കുവയ്ക്കാനുള്ള ഒരു ശ്രമമാണ് ഈ വെബ്സൈറ്റ്.

ഞാൻ പഠിച്ച ആദ്യകാല പാഠങ്ങളിൽ ഒന്ന് വളരെ ലളിതമാണ് — മാർക്കറ്റ്  നമ്മളോട് യോജിക്കണമെന്നില്ല. നമുക്ക് ചരട്  പഠിക്കാം, data   analyse ചെയ്യാം, ഒരു ട്രേഡിങ് g പ്ലാൻ  തയ്യാറാക്കാം. എന്നിട്ടും മാർക്കറ്റ്  മറ്റൊരു ദിശയിലേക്ക് നീങ്ങാം. അത് മാർക്കറ്റ് -ന്റെ സ്വഭാവത്തിന്റെ ഭാഗമാണ്.

ഒരു profitable  trade ആയതുകൊണ്ട് മാത്രം അത് നല്ല തീരുമാനം  ആയിരിക്കണമെന്നില്ല. അതുപോലെ ഒരു ലൂസിങ്  ട്രേഡ്  ആയതുകൊണ്ട് മാത്രം അത് മോശം തീരുമാനം ആകണമെന്നുമില്ല. തീരുമാനം എടുത്ത പ്രോസസ്സ്  എത്രത്തോളം ശരിയായിരുന്നുവെന്നതാണ് പ്രധാനപ്പെട്ടത്.

പല തുടക്കകാരും മാർക്കറ്റിൽ നിന്ന് ദിവസവും ഒരു ഫിക്സഡ്  amount  സമ്പാദിക്കാമോ എന്ന് ചോദിക്കാറുണ്ട്. എന്റെ അഭിപ്രായത്തിൽ, അത് ചോദിക്കേണ്ട ശരിയായ ചോദ്യമല്ല. ദിവസവും വരുമാനം  നേടണമെന്ന ആഗ്രഹം കൊണ്ട് ട്രഡ്  ചെയ്യുന്നത് വളരെയധികം റിസ്ക് ആണ്.

കേരളത്തിലെ വായനക്കാർക്കായി ഒരു സന്ദേശം

കേരളത്തിന് ശക്തമായ  ഒരു സമ്പാദ്യ ശീലമുണ്ട് . വിദ്യാഭ്യാസ നിലവാരവും ഉയർന്നതാണ്. പൊതുവെ മറ്റു ചില സ്റ്റേറ്റുകളെ അപേക്ഷിച്ചു കേരളത്തിൽ നിന്ന്  സ്റ്റോക്ക് മാർക്കറ്റിലെ സാന്നിദ്യം കുറവാണു. മാർക്കറ്റിലേക്ക് വരുന്നവരിൽ പലരും സ്റ്റോക്ക് മാർക്കറ്റ്  എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ശരിയായ ധാരണയില്ലാതെ അതിലേക്ക് കടക്കുന്നു. പലപ്പോഴും മോഹന വാഗ്ദാനങ്ങളുടെ പുറകെ പോയി പറ്റിക്കപെടുന്നതായി കാണുന്നുണ്ട്.

മാർക്കറ്റ്  പഠിക്കുക എന്നതിന്റെ അർത്ഥം എല്ലാവരും ട്രേഡർ  ആകണം എന്നല്ല. Investing, inflation, compounding, risk, financial planning തുടങ്ങിയ പ്രധാനപ്പെട്ട സാമ്പത്തിക ആശയങ്ങൾ മനസ്സിലാക്കുക എന്നതാണ് അതിന്റെ അർത്ഥം. ഈ കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുമ്പോൾ, സ്വന്തം സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ നമുക്ക് കൂടുതൽ പ്രാപ്തരാകും

ഈ വെബ്സൈറ്റ് എന്താണ്? എന്തല്ല?

Angeldigisolutions ഒരു educational platform ആണ്. Financial concepts ലളിതമായി മനസ്സിലാക്കാനും independent thinking വളർത്താനും സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് stock-tip service അല്ല, ഉയർന്ന പോകുന്ന സ്റ്റോക്കുകൾ ഏതാണെന്നു പറയുന്നതോ ഇന്നത്തെ മാർക്കറ്റ് എങ്ങോട്ടു പോകും എന്ന്  പ്രവചിക്കുന്നതായ ഒന്ന് അല്ല. മാർക്കറ്റിൽ ലാഭവും നഷ്ടവും ഉണ്ടാകാം എന്ന് അടിസ്ഥാന തത്വത്തിൽ ഉറച്ചു നിന്ന് കൊണ്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.

എല്ലാ മാർക്കറ്റ്  സാഹചര്യങ്ങളിലും പ്രവർത്തിക്കുന്ന ഒരു secret  formula കണ്ടെത്താനല്ല നമ്മൾ ശ്രമിക്കുന്നത്. പകരം, financial markets എങ്ങനെ പ്രവർത്തിക്കുന്നു, businesses, investments, trading എന്നിവ എങ്ങനെ മനസ്സിലാക്കാം, financial decisions-നെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ് എന്നിവ പഠിക്കും.

Financial markets-ലെ അവസരങ്ങളെയും അതിന്റെ നല്ല വശങ്ങളെയും കുറിച്ച്  സംസാരിക്കുന്നതിനൊപ്പം, നിക്ഷേപകർക്ക് എല്ലായ്പ്പോഴും ഗുണകരമാകണമെന്നില്ലാത്ത ചില സാധാരണ രീതികളെയും തെറ്റുകളെയും തെറ്റിദ്ധാരണകളെയും കുറിച്ചും സത്യസന്ധമായി വിശദീകരിക്കാൻ ശ്രമിക്കും. ഈ വെബ്സൈറ്റിനെ ആശ്രയിച്ച് തീരുമാനങ്ങൾ എടുക്കുന്ന ഒരാളായി നിങ്ങളെ മാറ്റുക എന്നതല്ല ലക്ഷ്യം. ഇത്തരം കാര്യങ്ങളിൽ സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന ഒരാളായി നിങ്ങളെ വളർത്തുക എന്നതാണ് ലക്ഷ്യം.

സ്വന്തം പണം നിക്ഷേപിക്കുന്നതിന് മുമ്പ് പഠിക്കുക

വിവരങ്ങൾ എല്ലായിടത്തും ഉണ്ട്. എന്നാൽ ശരിയായ വിലയിരുത്തൽ അപൂർവമാണ്. അതിനുള്ള ഒരു എളിയ ശ്രമം ആണ് ഇത്. ഇന്ന് വിവരങ്ങളുടെ ലഭ്യത നമ്മുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. എന്നാൽ അമിതമായ വിവരങ്ങൾ ആശയക്കുഴപ്പവും സൃഷ്ടിക്കാം. ഒരു വ്യക്തിക്ക് ഒരേ സ്റ്റോക്ക് -നെക്കുറിച്ച് പത്ത് മാർക്കറ്റ് വീഡിയോസ് കാണാം. പക്ഷേ ഓരോ വീഡിയോയിലും വ്യത്യസ്ത അഭിപ്രായങ്ങൾ ലഭിച്ചേക്കാം. അപ്പോൾ ആരെയാണ് പിന്തുടരേണ്ടത്? അവിടെയാണ് സ്വന്തം വിലയിരുത്തൽ പ്രധാനമാകുന്നത്.

മാർക്കറ്റിൽ ഇടപെടുന്ന ഒരാൾ ചില ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കണം. ഈ വിവരത്തിന്റെ സോഴ്സ് എന്താണ്? ഇത് എത്രമാത്രം സത്യമാണ്, അതോ ഒരു ഭാഗത്തിന്റെ അഭിപ്രായം ആണോ? ഇതിന് എന്ത് തെളിവ് ആണ് ഉള്ളത്? ഇതിൽ എത്രമാത്രം റിസ്ക് ഉണ്ട് ? ഏറ്റവും പ്രധാനമായി, ഇത് എന്റെ സ്വന്തം സാഹചര്യത്തിന് അനുയോജ്യമാണോ?.കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ടത് ശരിയായ ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കുക എന്നതാണ്.

അധ്വാനിച്ചു ഉണ്ടാക്കിയ പണം എന്ത് കാര്യത്തിന് ഉപയോഗിക്കുന്നതിനു മുൻപ് അതിലെ ലാഭ നഷ്ട സാധ്യതകളെ കുറിച്ച് ഒരു വ്യക്തമായ ധാരണ ഉണ്ടാക്കുക. പ്രതേകിച്ചും സ്റ്റോക്ക് മാർക്കറ്റ് പോലെ ഒരു സ്ഥലത്തു നല്ലരീതിയിൽ ക്യാപിറ്റൽ മുടക്കുന്നതിനു മുമ്പ് മാർക്കറ്റിനെ പഠിക്കാൻ സമയം കണ്ടെത്തുക. അത് കുറച്ചു സമയവും, പരിശ്രമവും വേണ്ട കാര്യമാണ് ആ പരിശ്രമത്തിൽ ഇ വെബ്സൈറ്റ് ഒരു സഹായകം ആകും എന്ന് പ്രതീക്ഷിക്കുന്നു. ഒരു നീണ്ടകാലത്തെ മാർക്കറ്റ് മൂവേമെന്റ്സ് മനസ്സിലാക്കുക. നിങ്ങളുടെ ആശയങ്ങൾ ടെസ്റ്റ് ചെയ്യുക. ലാഭം ഉണ്ടാകുമ്പോഴും നഷ്ട്ടം ഉണ്ടാകുമ്പോഴും എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കുക. ലാഭവും നഷടവും അംഗീകരിക്കാൻ മനസിനെ പ്രാപ്തമാക്കുക.
പുസ്തകങ്ങൾ വായിക്കുന്നതും, എഡ്യൂക്കേഷണൽ വീഡിയോസ് കാണുന്നതും അടിസ്ഥാന കാര്യങ്ങൾ പഠിക്കാൻ സഹായിക്കും. എന്നാൽ സ്വന്തം ബിഹേവിയർ മനസ്സിലാക്കാൻ എക്സ്പീരിയൻസ് ആവശ്യമാണ്.

ആദ്യം തന്നെ വലിയ ലാഭം ആകരുത് ലക്ഷ്യം, പഠിക്കുക എന്നത് ആയിരിക്കണം. വളരെ ചെറിയ തുകകളിൽ പഠിച്ചു തുടങ്ങണം, ചെറിയ നഷ്ടങ്ങൾ പഠിക്കുന്നതിന്റെ ചിലവയും, വരാനുള്ള വലിയ നഷ്ടങ്ങൾ ഒഴുവാക്കാനുള്ള തുടക്കമാണ് കരുതുക. ആദ്യത്തെ മുതൽ മുടക്കുകൾ ഉടൻ തന്നെ വലിയ ലാഭം ആയി മാറേണ്ട പണമായി കാണരുത്. ആദ്യം പഠിക്കുക. നിങ്ങളുടെ അറിവും അനുഭവവും അതിന് മതിയായതാകുമ്പോൾ മാത്രം exposure വർധിപ്പിക്കുക.

Returns പിന്തുടരുന്നതിന് മുമ്പ് Risk മനസ്സിലാക്കുക. മിക്ക ആളുകളും മാർക്കറ്റ് -ലേക്ക് വരുമ്പോൾ എത്ര പണം സമ്പാദിക്കാം എന്നാണ് ആദ്യം ചിന്തിക്കുന്നത്. Experienced market participants എത്ര പണം നഷ്ടപ്പെടാം എന്നും ചിന്തിക്കും. Investing-ലും trading-ലും risk ഒഴിവാക്കാനാകില്ല. എന്നാൽ റിസ്ക് മനസ്സിലാക്കാനും മാനേജ് ചെയ്യാനും കഴിയും. ക്യാപിറ്റൽ സംരക്ഷിക്കുന്നത് പ്രധാനമാണ്. അതില്ല എങ്കിൽ ഭാവിയിലെ സാദ്യതകൾ ഇല്ലാണ്ടാവും. ലക്ഷ്യം എല്ലാ risk-ഉം ഒഴിവാക്കുക എന്നതല്ല. റിസ്ക് എടുക്കുന്നതിന് മുമ്പ് അത് മനസ്സിലാക്കുക എന്നതാണ് പ്രധാനപ്പെട്ടത്.

Investing-ഉം Trading-ഉം വ്യത്യസ്തമാണ്

Investing -ഉം trading-ഉം പലപ്പോഴും ഒരേ കാര്യമായി ഉപയോഗിക്കാറുണ്ട്. എന്നാൽ അവ ഒരുപോലെയല്ല. Investing സാധാരണയായി ബിസിനെസ്സ് -ലോ മറ്റ് assets -ലോ ദീർഘകാല ലക്ഷ്യത്തോടെ ownership എടുക്കുന്നതാണ്. Time, business growth, compounding എന്നിവ അതിൽ പ്രധാന പങ്ക് വഹിക്കാം. ട്രേഡിങ്ങ് കൂടുതൽ short-term price movements-നെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിന് preparation, discipline, continuous learning, risk management എന്നിവ ആവശ്യമാണ്.

രണ്ടിനും അതിന്റേതായ challenges ഉണ്ട്. ചിലർ long-term investing തിരഞ്ഞെടുക്കാം. മറ്റുചിലർ ട്രേഡിങ്ങ് -ൽ താൽപര്യം കാണിക്കാം. ചിലർ പിന്നീട് രണ്ടും വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിച്ചേക്കാം.

മറ്റൊരാൾ ഉപയോഗിക്കുന്ന രീതികൾ നമ്മൾ പിന്തുടരേണ്ടതില്ല . നമ്മൾ എന്താണ് ചെയ്യുന്നത് എന്നും എന്തിനാണ് ചെയ്യുന്നത് എന്നും മനസ്സിലാക്കുക എന്നതാണ് പ്രധാനപ്പെട്ടത്

AI ഒരു മികച്ച സഹായിയാണ്; നിക്ഷേപ തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്

AI ഒരു ശക്തമായ സഹായിയാണ്. പക്ഷേ Investment Decision-Maker അല്ല.

Artificial Intelligence നമ്മൾ പഠിക്കുകയും research നടത്തുകയും ചെയ്യുന്ന രീതിയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. Financial concepts വിശദീകരിക്കാനും വലിയ അളവിലുള്ള വിവരങ്ങൾ analyse ചെയ്യാനും reports summarise ചെയ്യാനും research organise ചെയ്യാനും AI-ക്ക് കഴിയും.

ഈ വെബ്സൈറ്റിലെ പല ആശയങ്ങളും educational materials-ഉം AI tools-ന്റെ സഹായത്തോടെ വികസിപ്പിക്കുന്നവയാണ്. അത് വളരെ പ്രയോജനകരമായ ഒരു advantage ആണ്. എന്നാൽ AI-ക്കും അതിന്റെതായ limitations ഉണ്ട്. AI-ക്ക് ഭാവി കൃത്യമായി predict ചെയ്യാൻ കഴിയില്ല. Profitable trades guarantee ചെയ്യാനും കഴിയില്ല. Investment risk ഇല്ലാതാക്കാനും കഴിയില്ല. Financial markets മനുഷ്യരുടെ behaviour, unexpected news, geopolitical events, regulatory changes, liquidity തുടങ്ങിയ നിരവധി ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു.

അതുകൊണ്ട് AI-യെ learning and research assistant ആയി ഉപയോഗിക്കണം. Human judgment-ന് പകരമായി ഉപയോഗിക്കരുത്. AI ഉപയോഗിച്ച് വേഗത്തിൽ പഠിക്കുക. Better questions ചോദിക്കാൻ ഉപയോഗിക്കുക. Information organise ചെയ്യാൻ ഉപയോഗിക്കുക. പക്ഷേ സ്വന്തമായി ചിന്തിക്കുന്നത് ഒരിക്കലും നിർത്തരുത്.AI-ക്ക് market analyse ചെയ്യാൻ നിങ്ങളെ സഹായിക്കാം. എന്നാൽ നിങ്ങളുടെ investment decision-ന്റെ outcome guarantee ചെയ്യാൻ അതിന് കഴിയില്ല.

ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് എന്തെല്ലാം പഠിക്കാം?

Angeldigisolutions ഫിനാൻഷ്യൽ മാർക്കറ്റിനെ അടിസ്ഥാന കാര്യങ്ങളിൽ തുടങ്ങി കൂടുതൽ വിശദമായ വിവരങ്ങൾ വരെ ഘട്ടംഘട്ടമായി പരിചയപ്പെടുത്തും.

ഈ പഠന യാത്രയിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ::

ഓഹരി വിപണിയുടെ അടിസ്ഥാനകാര്യങ്ങൾ
ഓഹരികളും പ്രാഥമിക ഓഹരി വിൽപ്പനയും
കമ്പനികളെ മനസ്സിലാക്കാം
വിപണിയിലെ വിവിധ മേഖലകൾ
അടിസ്ഥാന വിശകലനം ( Fundamental Analysis)
സാങ്കേതിക വിശകലനം ( Technical Analysis)
നിക്ഷേപ സാദ്ധ്യതകൾ
ഫ്യൂച്ചേഴ്സും ഓപ്ഷൻസും
മ്യൂച്വൽ ഫണ്ടുകൾ
റിസ്ക് മാനേജ്‌മന്റ്
സമ്പദ്‌വ്യവസ്ഥയുടെ പൊതുപഠനം
എങ്ങെനെ ട്രേഡിങ്ങ് തുടങ്ങാം
എങ്ങനെ ട്രേഡിങ്ങ് പഠിക്കാം
ട്രേഡിങ്ങിലെ മനഃശാസ്ത്രം

പഠനം പടി പടിയായി ആയിരിക്കും. എല്ലാം നേരത്തെ അറിയാമെന്ന് കരുതിയല്ല തുടങ്ങുന്നത്. എല്ലാത്തിന്റൈനെയും അടിസ്ഥാന പരമായ ആശയങ്ങൾ അവതരിപ്പിക്കനാണ് ശ്രമിക്കുന്നതു. സ്റ്റോക്ക് മാർക്കറ്റ് ഒരിക്കലും നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ച് നീങ്ങണമെന്നില്ല.
കണ്ടിഷൻസ് മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് observe ചെയ്യുകയും അതിനനുസരിച്ച് adapt ചെയ്യുകയും ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. അവിടെയാണ് discipline പ്രധാനമാകുന്നത്. നമ്മുടെ analysis ശരിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നതിനുപകരം, market നമ്മോട് പറയുന്നത് സ്വീകരിക്കാൻ തയ്യാറാകണം. മാർക്കറ്റ് നമ്മളോട് യോജിക്കണമെന്നില്ല. കണ്ടിഷൻസ് മാറുമ്പോൾ discipline-ഓടെ പ്രതികരിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. പഠനം ഒരിക്കലും അവസാനിക്കരുത്

പഠനം തുടർന്നുകൊണ്ടിരിക്കുക

Financial markets നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. Businesses, technology, economic conditions എന്നിവ മാറുന്നു. പുതിയ financial products-ഉം analytical tools-ഉം തുടർച്ചയായി വരുന്നു. ഒരു market environment-ൽ പ്രവർത്തിക്കുന്ന ഒരു രീതി മറ്റൊരു സാഹചര്യത്തിൽ അതേ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. അതുകൊണ്ട് കുറച്ച് ബുക്ക്സ് വായിച്ചതിനുശേഷമോ ഒരു കോഴ്സ് പൂർത്തിയാക്കിയതിനുശേഷമോ മാർക്കറ്റ് ലീർണിങ് അവസാനിപ്പിക്കരുത്. തുടർന്ന് പഠിക്കുക. നിങ്ങളുടെ കാഴ്ചപ്പാടുകൾ വീണ്ടും വീണ്ടും വിശകലനം ചെയ്യുക. തെറ്റുകളിൽ നിന്ന് പഠിക്കുക. പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. അവസരങ്ങൾ വീണ്ടും വരും. ഓരോ അവസരത്തിന്റെയും പിന്നാലെ ധൃതിയിൽ ഓടേണ്ട ആവശ്യമില്ല.

മുന്നോട്ടുള്ള കാഴ്ചപ്പാട്

AngelDigiSolutions-ൽ shortcuts -ൽ വിശ്വസിക്കുന്നില്ല. Guaranteed profits-ലും വിശ്വസിക്കുന്നില്ല. എല്ലാ മാർക്കറ്റ് സാഹചര്യങ്ങളെയും പരിഹരിക്കാൻ കഴിയുന്ന ഒരു secret indicator ഉണ്ടെന്നും വിശ്വസിക്കുന്നില്ല. Tips-നേക്കാൾ knowledge ആണ് കൂടുതൽ വിലപ്പെട്ടതെന്ന് വിശ്വസിക്കുന്നു. Returns പിന്തുടരുന്നതിനേക്കാൾ capital സംരക്ഷിക്കുന്നതാണ് പ്രധാനമെന്ന് കരുതുന്നു Financial markets-ലെ ഏറ്റവും മികച്ച അധ്യാപകരിൽ ചിലത് നമ്മുടെ സ്വന്തം തെറ്റുകളാണ്, മറ്റൊരാളുടെ അഭിപ്രായം അന്ധമായി പിന്തുടരുന്നതിനേക്കാൾ സ്വതന്ത്രമായി ചിന്തിക്കാനുള്ള കഴിവാണ് കൂടുതൽ വിലപ്പെട്ടതെന്നും അത് ഉണ്ടാക്കിയെടുക്കാൻ സഹായിക്കാൻ കഴിയുമോ എന്നുള്ള ഒരു ശ്രമം ആണ് ഇ വെബ്സൈറ്റ്.

Financial markets-ൽ പുതിയ ആളാണെങ്കിൽ, ചില ലളിതമായ കാര്യങ്ങൾ ഓർക്കുക.

Invest ചെയ്യുന്നതിന് മുമ്പ് പഠിക്കുക.
Trade ചെയ്യുന്നതിന് മുമ്പ് മനസ്സിലാക്കുക.
Returns പിന്തുടരുന്നതിന് മുമ്പ് capital സംരക്ഷിക്കുക.
വിവരങ്ങൾ അന്ധമായി പിന്തുടരാതെ അവയെ ചോദ്യം ചെയ്യുക.
തുടർന്ന് പഠിച്ചുകൊണ്ടിരിക്കുക.

ആദ്യത്തെ പോസ്റ്റ് അവസാനിപ്പിക്കുമ്പോൾ ഒരു വാക്ക്..

Financial markets നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. ഇനിയും അവ മാറിക്കൊണ്ടിരിക്കും. പുതിയ technologies വരും. Investment products മാറും. Artificial Intelligence കൂടുതൽ sophisticated ആകും.എന്നാൽ ചില principles എന്നും പ്രധാനപ്പെട്ടതായിരിക്കും — തുടർച്ചയായ പഠനം, disciplined thinking, patience, risk management, independent decision-making. ഈ വെബ്സൈറ്റ് നിങ്ങൾ എന്ത് ചിന്തിക്കണം എന്ന് പറയില്ല. Financial markets-നെക്കുറിച്ച് എങ്ങനെ ചിന്തിക്കണമെന്ന് പഠിക്കാൻ നിങ്ങളെ സഹായിക്കും. അവസാന തീരുമാനം എപ്പോഴും നിങ്ങളുടേതായിരിക്കും.

AngelDigiSolutions നിങ്ങളെ market കൂടുതൽ നന്നായി മനസ്സിലാക്കാനും മികച്ച ചോദ്യങ്ങൾ ചോദിക്കാനും ചില സാധാരണ തെറ്റുകൾ ഒഴിവാക്കാനും സഹായിക്കുന്നുവെങ്കിൽ, ഈ വെബ്സൈറ്റ് ആരംഭിച്ചതിന്റെ ലക്ഷ്യം നിറവേറ്റിയതായി ഞാൻ കരുതും.

ഈ വെബ്സൈറ്റിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറച്ചു സംസാരിച്ചു , ഇനി നമുക്ക് അടിസ്ഥാന കാര്യങ്ങളിൽ നിന്ന് തുടങ്ങാം, അടുത്ത ലേഖനത്തിൽ .. Stock Market എന്താണ്? IPO എന്താണ്?

അഭിപ്രായങ്ങൾ ഓഫ് ചെയ്തിരിക്കുന്നു on ഓഹരി വിപണി ഒരു മികച്ച രീതിയിൽ പഠിക്കാം

ഓഹരി വിപണിയിലും ഡെറിവേറ്റീവുകളിലും വളരെ നാളെത്തെ അനുഭവ സമ്പത്. പ്രായോഗിക അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ട്രേഡിംഗ് രീതികൾ, റിസ്ക് നിയന്ത്രണം, വിപണിയുടെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള അറിവുകളും നിരീക്ഷണങ്ങളും പങ്കുവെക്കുന്നു. ഈ വെബ്സൈറ്റിലെ എല്ലാ ഉള്ളടക്കങ്ങളും പൊതുവായ അറിവിനും ബോധവൽക്കരണത്തിനും വേണ്ടിയുള്ളതാണ്.